ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ

ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ : 1 മരണം, എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടി. ഒരാൾ മരിച്ചു. 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി. ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മണ്ണിടിച്ചിൽ, മൃതദേഹം കണ്ടെത്തി
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്.
Aug 1, 2026 8:05 AM
അടുത്ത മൂന്ന് മണിക്കൂർ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് (നിർദേശം പുറപ്പെടുവിച്ചത് രാവിലെ 7 മണി ).
Comments (0)