പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തോണിയില്‍വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ.

കോഴിക്കോട് :പണവും ഭക്ഷണവും നല്‍കാമെന്നു പറഞ്ഞു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തോണിയില്‍വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയില്‍പടി…

കോഴിക്കോട് :പണവും ഭക്ഷണവും നല്‍കാമെന്നു പറഞ്ഞു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തോണിയില്‍വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയില്‍പടി വീട്ടില്‍ അബൂബക്കറി(66) നെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം. 14 വയസ്സുള്ള വിദ്യാര്‍ഥിയെയാണ് ഇയാള്‍ ഭക്ഷണവും പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോടമ്പുഴ കടവില്‍ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വിദ്യാര്‍ഥി തന്നെയാണ് ഇതു സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ് ഐ മിഥുനിന്റെ നേതൃത്വത്തില്‍ ഇയാളെ കോടമ്പുഴയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments (0)