പോലീസുകാരനെ ആക്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന നടക്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷിബുവിനെ ആക്രമിച്ച കേസിൽ പുതിയാപ്പ സ്വദേശിയായ സുജിത്ത് (31) അറസ്റ്റിലായി.
കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ്, കൈയ്ക്ക് പരിക്കേറ്റ് റോഡിൽ ബഹളം വെച്ചിരുന്ന സുജിത്തിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ എസ്.ഐ. ഷിബുവിനെ കാലുകൊണ്ട് ചവിട്ടിയത്. ചവിട്ടേറ്റ് എസ്.ഐയ്ക്ക് കൈമുട്ട്, വയർ, കഴുത്ത് എന്നിവിടങ്ങളിൽ പരിക്കേറ്റു.
തുടർന്ന് മറ്റ് പോലീസുകാർ പ്രതിയെ ബലം പ്രയോഗിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.
Comments (0)