കുവൈത്തിൽ ഇറാന്റെ കനത്ത ആക്രമണം; വ്യോമപാത അടച്ചു

ദുബായ്∙ കുവൈത്തിൽ കനത്ത വ്യോമാക്രണവുമായി ഇറാൻ‍. കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടു. പിന്നാലെ കുവൈത്ത് വ്യോമപാത അടച്ചു. വ്യോമപാത അടച്ചതിനെത്തുടർന്ന് ജൂലൈ 18-ലെ മിക്ക വിമാന സർവീസുകളും പുനഃക്രമീകരിക്കുകയാണെന്ന് കുവൈത്ത്…

ദുബായ്∙ കുവൈത്തിൽ കനത്ത വ്യോമാക്രണവുമായി ഇറാൻ‍. കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടു. പിന്നാലെ കുവൈത്ത് വ്യോമപാത അടച്ചു. 

വ്യോമപാത അടച്ചതിനെത്തുടർന്ന് ജൂലൈ 18-ലെ മിക്ക വിമാന സർവീസുകളും പുനഃക്രമീകരിക്കുകയാണെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. പുതിയ വിവരങ്ങൾ അറിയുന്നതിനായി, ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറുകളിലേക്ക് അയക്കുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാർക്ക് നിർദേശം നൽകി.

ഹോർമുസ് കടലിടുക്കിൽ തായ്‌ലൻഡ് പതാക വഹിക്കുന്ന കപ്പൽ ആക്രമിക്കപ്പെട്ടതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോഴാണ് കപ്പലിനെ ഇറാൻ ലക്ഷ്യമിട്ടതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Comments (0)