തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിൽ
തലശ്ശേരി: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിലായി. മയ്യിൽ ചെക്കിക്കുളം പാലത്തുങ്കര സ്വദേശി കുഞ്ഞി അഹമ്മദ് തീയേണ്ടി വളപ്പിൽ (58) ആണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ…
തലശ്ശേരി: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിലായി. മയ്യിൽ ചെക്കിക്കുളം പാലത്തുങ്കര സ്വദേശി കുഞ്ഞി അഹമ്മദ് തീയേണ്ടി വളപ്പിൽ (58) ആണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മേയ് 15-ന് ദർസിൽ വെച്ച് 14 വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കുട്ടിയുടെ മാതാവ് നൽകിയ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ, ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഡൽഹിയിൽ നിന്ന് പിടികൂടിയത്.
മംഗളൂരു, മടിക്കേരി, എരുമാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ജൂൺ 27-ഓടെ ഡൽഹിയിലെത്തിയ പ്രതി, ഹസ്രത്ത് നിസാമുദ്ദീൻ ദർഗയ്ക്ക് സമീപം വേഷം മാറി താമസിക്കുകയായിരുന്നു. ഡൽഹിയിലെത്തിയ അന്വേഷണസംഘം അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലാണ് പ്രതിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഡൽഹി പോലീസിന്റെ സഹായത്തോടെ നടത്തിയ ഓപ്പറേഷനിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ തലശ്ശേരിയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും.
Comments (0)