വീടിനകത്തെ അലമാരയിൽ നിന്നു മോഷ്ടിച്ച സ്വർണം ചെടിച്ചട്ടിയിൽ തിരികെ വച്ച് മോഷ്ടാവ്.

വീടിനകത്തെ അലമാരയിൽ നിന്നു മോഷ്ടിച്ച സ്വർണം ചെടിച്ചട്ടിയിൽ തിരികെ വച്ച് മോഷ്ടാവ്. കൂരാച്ചുണ്ട് :ശങ്കരവയലിൽ ഒരാഴ്ച മുൻപ് വീടിനകത്തെ അലമാരയിൽ നിന്നു മോഷ്ടിച്ച മൂന്നരപ്പവൻ സ്വർണം ഇന്നലെ വീടിന് പിൻവശത്തെ ചെടിച്ചട്ടിയിൽ തിരികെ വച്ച് മോഷ്ടാവ്.…

വീടിനകത്തെ അലമാരയിൽ നിന്നു മോഷ്ടിച്ച സ്വർണം ചെടിച്ചട്ടിയിൽ തിരികെ വച്ച് മോഷ്ടാവ്.

കൂരാച്ചുണ്ട് :ശങ്കരവയലിൽ ഒരാഴ്ച മുൻപ് വീടിനകത്തെ അലമാരയിൽ നിന്നു മോഷ്ടിച്ച മൂന്നരപ്പവൻ സ്വർണം ഇന്നലെ വീടിന് പിൻവശത്തെ ചെടിച്ചട്ടിയിൽ തിരികെ വച്ച് മോഷ്ടാവ്. ശങ്കരവയൽ നെല്ലിയുള്ളപറമ്പിൽ രവിയുടെ വീട്ടിലെ ആഭരണപ്പെട്ടിയാണു മോഷണം പോയത്. കഴിഞ്ഞ 11ന് കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ശങ്കരവയൽ പ്രദേശം കേന്ദ്രീകരിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതിനെ തുടർന്ന് പിടിയിലാകുമെന്നു ഭയന്നാകാം മോഷ്ടാവ് സ്വർണം മാത്രം ചെടിച്ചട്ടിയിൽ തിരികെ വച്ചതെന്നു കരുതുന്നു.

വീടിനു മുൻവശത്തെ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവിനെ സംബന്ധിച്ച് വിവരം ലഭിച്ചില്ല. ഇന്നലെ രാവിലെ സ്വർണം കണ്ടെത്തിയ ഉടൻ കൂരാച്ചുണ്ട് പൊലീസിനെ വിവരം അറിയിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരുടെ പരിശോധന നടത്തണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും സ്വർണം ആയതിനാൽ വിരലടയാളം ലഭിക്കില്ലെന്ന് പറഞ്ഞ് പൊലീസ് വീട്ടമ്മയെ കൊണ്ട് തന്നെ മാല ചെടിച്ചട്ടിയിൽ നിന്ന് എടുപ്പിച്ചു

Comments (0)