വടകരയിൽ വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം കൗൺസിൽ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വടകരയിൽ വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം കൗൺസിൽ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വടകര: സ്ത്രീകളുടെ മുന്നേറ്റത്തിനും രാഷ്ട്രീയ ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന വിമൻ ഇന്ത്യ മൂവ്മെന്റിന്റെ (WIM) വടകര നിയോജക മണ്ഡലം കൗൺസിൽ വടകര വാസ് ഓഡിറ്റോറിയത്തിൽ നടന്നു. 2026-29 കാലയളവിലേക്കുള്ള പുതിയ മണ്ഡലം കമ്മിറ്റിയെയും കൗൺസിൽ തെരഞ്ഞെടുത്തു.

മണ്ഡലം പ്രസിഡണ്ടും അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറുമായ റാജിഷ ഷെജീർ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. വിമൻ ഇന്ത്യ മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷബ്ന തച്ചംപൊയിൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം ബി. നൗഷാദ്, എസ്.ഡി.പി.ഐ വടകര നിയോജക മണ്ഡലം സെക്രട്ടറി ബഷീർ കെ.കെ എന്നിവർ സംസാരിച്ചു.

റാജിഷ ഷെജീറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറി കെ.പി. അഫീറ സ്വാഗതവും സീനത്ത് ബഷീർ നന്ദിയും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി കെ.പി. അഫീറ (പ്രസിഡന്റ്), സീനത്ത് ബഷീർ (സെക്രട്ടറി), അസ്മ കെ (വൈസ് പ്രസിഡന്റ്), അഫീന ചോറോട് (ജോയിന്റ് സെക്രട്ടറി), അർഷിന (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി റാജിഷ ഷെജീർ, റമീസ വൈകിലശ്ശേരി, അൻസീറ സനീർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

കൗൺസിലിന്റെ ഭാഗമായി "രൂക്ഷമായിക്കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: സർക്കാർ വിപണിയിൽ ഇടപെടുക" എന്ന വിഷയത്തിൽ അഫ്സീന അഴിയൂർ പ്രമേയം അവതരിപ്പിച്ചു.

Comments (0)