സേവാ സങ്കൽപ് അഭിയാൻ: ‘നമോ സേവാ ഗാഥ’ തെരുവുനാടക യാത്രയ്ക്ക് തുടക്കം

കോഴിക്കോട്: ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സേവാ സങ്കൽപ് മഹാ അഭിയാന്റെ ഭാഗമായി നരേന്ദ്രമോദിയുടെ 25 വർഷത്തെ പൊതുസേവന യാത്രയും രാഷ്ട്രനിർമാണത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും പുതിയ ഭാരതത്തിന്റെ പ്രതീക്ഷകളും ആശയങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ‘നമോ സേവാ ഗാഥ’ തെരുവുനാടക യാത്ര സംഘടിപ്പിക്കുന്നു.
നരേന്ദ്രമോദിയുടെ 25 വർഷത്തെ രാജ്യസേവനത്തിന്റെ വിജയഗാഥ ആസ്പദമാക്കി അവതരിപ്പിക്കുന്ന ‘വന്ദേമാതരം’ എന്ന നാടകത്തിന്റെ ക്യാമ്പ് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ദിലീപ് നരേന്ദ്രമോദിയുടെ 25 വർഷത്തെ പൊതുസേവന യാത്രയെയും നേട്ടങ്ങളെയും കുറിച്ച് സംസാരിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്ന തെരുവുനാടക യാത്രയിലൂടെ രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളും രാഷ്ട്രനിർമാണത്തിനായുള്ള സമർപ്പണവും ജനഹൃദയങ്ങളിലേക്ക് പകർന്നുനൽകുകയാണ് ലക്ഷ്യം.
ജില്ലാ കമ്മിറ്റി അംഗം എൻ.കെ. ദിനേശൻ, എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് ആർ.കെ. ശങ്കരൻ, ബിജെപി മണ്ഡലം സെക്രട്ടറി ദിനേശൻ മേമുണ്ട, ജാനു താരം കടിയങ്ങാട് എന്നിവർ നാടകത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട് പങ്കുചേരുന്നു. പ്രവീണാണ് നാടകത്തിന്റെ സംവിധായകൻ.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ഷിബിൻ പത്മനാഭന്റെ നേതൃത്വത്തിലും സഹകരണത്തിലും നടക്കുന്ന പ്രവർത്തനങ്ങൾ സേവാ സങ്കൽപ് അഭിയാന്റെ പ്രചാരണത്തിന് കൂടുതൽ ഊർജം പകരും.
ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി
Comments (0)