പഞ്ചവർണ്ണിക – ചുമർച്ചിത്ര പ്രദർശനം ആർട്ട് ഗാലറിയിൽ ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പൂക്കാട് കലാലയം ചുമർച്ചിത്രകലാ വിഭാഗം ഒരുക്കുന്ന ചുമർച്ചിത്ര പ്രദർശനം ‘പഞ്ചവർണിക’ ഗുരുവായൂർ ദേവസ്വം ചുമർച്ചിത്രകലാ പഠനകേന്ദ്രം മുൻ പ്രിൻസിപ്പാൾ കെ യു കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.…

കോഴിക്കോട്: കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പൂക്കാട് കലാലയം ചുമർച്ചിത്രകലാ വിഭാഗം ഒരുക്കുന്ന ചുമർച്ചിത്ര പ്രദർശനം ‘പഞ്ചവർണിക’ ഗുരുവായൂർ ദേവസ്വം ചുമർച്ചിത്രകലാ പഠനകേന്ദ്രം മുൻ പ്രിൻസിപ്പാൾ കെ യു കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ ദേവസ്വം പ്രശസ്ത ചുമർച്ചിത്ര കലാകാരൻ രമേശ് കോവുമ്മലിൻ്റെ ശിക്ഷണത്തിൽ ഇരുപതോളം വിദ്യാർഥികളാണ് ചുമർച്ചിത്രം ഒരുക്കിയത്. പ്രദർശനം സെപ്റ്റംബർ 22 വരെ നീണ്ടുനിൽക്കും. പഞ്ചവർണിക ചിത്രപ്രദർശനത്തിന്റെ സവിശേഷതകൾ രമേശ് കോവുമ്മൽ വിശദീകരിച്ചു.

ആശംസ നേർന്നുകൊണ്ട് ചിത്രകാരൻ യു.കെ. രാഘവൻ, സ്കൂൾ ഓഫ് ഫൈൻ ആർട്സ്‌ പ്രിൻസിപ്പാൾ എം ലക്ഷ്മണൻ, ദേവയാനം ചുമർച്ചിത്രകലാകേന്ദ്രം പ്രിൻസിപ്പാൾ സതീഷ് തായാട്ട്, ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി. കെ. ഷിബുരാജ് എന്നിവർ ആശംസകൾ നേർന്നു. കലാലയം ട്രഷറർ ഉണ്ണി കുന്നോൽ ക്ലാസ് സെക്രട്ടറി കെ രാധാകൃഷ്ണൻ എന്നിവർ ചിത്രകാരന്മാർക്ക് ഉപഹാരം നൽകി. കലാലയം പ്രസിഡണ്ട് അഡ്വ: കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കലാലയം വൈസ് പ്രസിഡണ്ട് കെ ശ്രീനിവാസൻ സ്വാഗതവും, വിദ്യാർത്ഥി പ്രതിനിധി ബിനീഷ് ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

The post പഞ്ചവർണ്ണിക – ചുമർച്ചിത്ര പ്രദർശനം ആർട്ട് ഗാലറിയിൽ ആരംഭിച്ചു appeared first on.

Comments (0)