‘കൈയ്യോട് കൈ മെഗാ ക്ലീനിങ് ഡ്രൈവ്’ : ജില്ലയിൽ 52 ടൺ മാലിന്യം നീക്കം ചെയ്തു

‘കൈയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവിൽ 52 ടൺ മാലിന്യം നീക്കം ചെയ്തു. ജില്ലയിൽ 883 കേന്ദ്രങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ 18,318…

‘കൈയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവിൽ 52 ടൺ മാലിന്യം നീക്കം ചെയ്തു. ജില്ലയിൽ 883 കേന്ദ്രങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ 18,318 വളണ്ടിയർമാർ പങ്കെടുത്തു. ആകെ 52,318 കിലോഗ്രാം മാലിന്യമാണ് ക്ലീനിങ് ഡ്രൈവിലൂടെ നീക്കം ചെയ്തത്.

മാലിന്യസംസ്‌കരണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മെഗാ ക്ലീനിങ് ഡ്രൈവിനൊപ്പം വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. പ്രത്യേക ഗ്രാമസഭകൾ, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവയും ക്യാമ്പയിന്റെ ഭാഗമായി നടന്നു.

മാലിന്യസംസ്‌കരണത്തിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്തുക, പൊതുസ്ഥലങ്ങൾ വൃത്തിയായി സംരക്ഷിക്കുക, മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, വിവിധ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സജീവമായി പങ്കെടുത്തു.

The post ‘കൈയ്യോട് കൈ മെഗാ ക്ലീനിങ് ഡ്രൈവ്’ : ജില്ലയിൽ 52 ടൺ മാലിന്യം നീക്കം ചെയ്തു appeared first on.

Comments (0)