ഓണക്കവിതാ സമാഹാരം പ്രകാശനം ചെയ്തു

ഓണക്കവിതാ സമാഹാരം പ്രകാശനം ചെയ്തു
കോഴിക്കോട്: സൃഷ്ടിപഥം കോഴിക്കോട് ജില്ലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കവിതാ സമാഹാര പ്രകാശനം, അധ്യാപകർക്കുള്ള ആദരവ്, ഓണാഘോഷം എന്നിവ സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി പ്രേമൻ തണൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഫായിസ മുനീർ അധ്യക്ഷത വഹിച്ചു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് സുധാംശു, എഴുത്തുകാരായ ബാനു പ്രകാശ്, അഞ്ജന ശശി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
അധ്യാപകദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിന്റെ പ്രകാശനവും അധ്യാപകരെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.
സൃഷ്ടിപഥം സ്ഥാപകൻ സിജു സേവ്യർ, സംസ്ഥാന പ്രസിഡന്റ് ബിന്ദു രാജീവ്, സംസ്ഥാന കോ-ഓർഡിനേറ്റർ ജയശങ്കർ, സംസ്ഥാന കമ്മിറ്റി അംഗം ഹാരിസ് പരുത്തിപ്പാറ, ജില്ലാ കോ-ഓർഡിനേറ്റർ ബിനു സനൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുശീല ഗോപി, ഷബ്ന ബഷീർ, സുവർണ അനീഷ്, സെമീജ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജില്ലാ ട്രഷറർ ഫാസില കൊളത്തറ നന്ദി രേഖപ്പെടുത്തി. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും സംഘടിപ്പിച്ച് ചടങ്ങുകൾ സമാപിച്ചു.
Comments (0)