പേരാമ്പ്ര പന്നിമുക്കില്‍ യുവാവിന് കൊടുവാള്‍ ആക്രമണം: ഒരാള്‍ക്ക് ഗുരുതര പരിക്ക്
Attack പേരാമ്പ്ര: പന്നിമുക്കില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊടുവാള്‍ ആക്രമണത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. കുട്ടോത്ത് മീക്കാക്കണ്ടി സ്വദേശി ഉമേഷ് (47) നാണ്…
Attack
പേരാമ്പ്ര: പന്നിമുക്കില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊടുവാള്‍ ആക്രമണത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. കുട്ടോത്ത് മീക്കാക്കണ്ടി സ്വദേശി ഉമേഷ് (47) നാണ് പരിക്കേറ്റത്.
രണ്ടുപേരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കൊടുവാള്‍ എടുത്ത് ഉമേഷിനെ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാല്‍മുട്ടിന് താഴെയാണ് ഗുരുതരമായി വെട്ടേറ്റത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞ് നിരവധി നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സമാധാനാന്തരീക്ഷം തെറ്റിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നത് ശക്തമായി തടയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Attack
Comments (0)