കൊയിലാണ്ടിയില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് അപകടം; മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്

കൊയിലാണ്ടി: നന്തി കടലൂരില്‍ മത്സ്യബന്ധനത്തിന് പോയ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കടലൂര്‍ സ്വദേശികളായ അബൂബക്കര്‍, ഹുസൈന്‍, സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 4.30…

കൊയിലാണ്ടി: നന്തി കടലൂരില്‍ മത്സ്യബന്ധനത്തിന് പോയ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കടലൂര്‍ സ്വദേശികളായ അബൂബക്കര്‍, ഹുസൈന്‍, സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. കടലൂര്‍ വളയില്‍ ബീച്ചില്‍ നിന്നാണ് മൂന്നംഗ സംഘം കടലില്‍ പോയത്.

കരയില്‍ നിന്നും അല്പം അകലെയാണ് തിരമാലയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഹുസൈന്‍, സുബൈര്‍ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ തോണി ഭാഗികമായി തകരുകയും, ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇന്‍ബോര്‍ഡ് എഞ്ചിന്‍ കടലില്‍ ഒഴുക്കില്‍പ്പെട്ട് നഷ്ടപ്പെടുകയും ചെയ്തതായി തൊഴിലാളികള്‍ പറഞ്ഞു.

;

The post കൊയിലാണ്ടിയില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് അപകടം; മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക് appeared first on.

Comments (0)