ലോക ഹൃദയ ദിനത്തിൽ മാതൃകയായി ഫയർഫോഴ്‌സ്: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ വയോധികന് സി.പി.ആർ നൽകി ജീവൻ രക്ഷിച്ചു

​ കൊയിലാണ്ടി: ലോക ഹൃദയ ദിനത്തിൽ സി.പി.ആറിന്റെ (CPR) പ്രാധാന്യം വെളിവാക്കുന്ന വേറിട്ടൊരു രക്ഷാപ്രവർത്തനത്തിന് സാക്ഷ്യം വഹിച്ച് കൊയിലാണ്ടി. റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ വയോധികന് കൃത്യസമയത്ത് സി.പി.ആർ നൽകി അഗ്നിരക്ഷാസേന ജീവൻ തിരികെ…

​ കൊയിലാണ്ടി: ലോക ഹൃദയ ദിനത്തിൽ സി.പി.ആറിന്റെ (CPR) പ്രാധാന്യം വെളിവാക്കുന്ന വേറിട്ടൊരു രക്ഷാപ്രവർത്തനത്തിന് സാക്ഷ്യം വഹിച്ച് കൊയിലാണ്ടി. റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ വയോധികന് കൃത്യസമയത്ത് സി.പി.ആർ നൽകി അഗ്നിരക്ഷാസേന ജീവൻ തിരികെ നൽകി.​ഇന്ന് വൈകിട്ട് 4:15-ഓടെയാണ് സംഭവം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒരാൾ കുഴഞ്ഞുവീണതായി സ്റ്റേഷൻ മാസ്റ്റർ വിവരം അറിയിച്ചതിനെ തുടർന്ന്, കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ ആംബുലൻസ് ഉടൻ തന്നെ സ്ഥലത്തെത്തി.​തമിഴ്‌നാട് സേലം സ്വദേശിയായ സത്യമൂർത്തി (60) ആണ് പ്ലാറ്റ്‌ഫോമിൽ അവശനായി വീണത്. അഗ്നിരക്ഷാസേനാംഗങ്ങളായ ഫയർ റെസ്‌ക്യൂ ഓഫീസർ (FRO) സുകേഷ് കെ. ബി, ഹോം ഗാർഡ് റിജേഷ് R. I എന്നിവർ ചേർന്ന് ഇയാൾക്ക് അടിയന്തരമായി സി.പി.ആർ നൽകുകയായിരുന്നു. സി.പി.ആർ നൽകിയതോടെ ഇയാൾക്ക് ബോധം തിരികെ ലഭിച്ചു. തുടര്‍ന്ന് എഫ്.ആർ.ഒ രജിലേഷ് സി.എം കൂടി ഉൾപ്പെട്ട സംഘം ഇയാളെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.​കൃത്യസമയത്ത് സി.പി.ആർ നൽകാൻ കഴിഞ്ഞതാണ് വയോധികന്റെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Comments (0)