പനമരത്തിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു
പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കരണി പടാരിക്കുന്ന് ഒണ്ടംമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15 ഓടെ പനമരം കരിമ്പുമ്മലിൽ വെച്ച്…
പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കരണി പടാരിക്കുന്ന് ഒണ്ടംമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6.15 ഓടെ പനമരം കരിമ്പുമ്മലിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കരിമ്പുമ്മലിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരിയാണ് ദിനൂപ.
സ്കൂട്ടറിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദിനൂപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
Comments (0)