ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

പത്തനംതിട്ട: ഉള്ളന്നൂരിൽ ക്ഷേത്രത്തിന് അകത്തുവെച്ച് സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ഇലന്തൂർ പൂക്കോട് സ്വദേശി ബിജുമോൻ (52) ആണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു. കഴകം ജോലി ചെയ്യുന്ന 63കാരി വിജയമ്മയുടെ കണ്ണിൽ…

പത്തനംതിട്ട: ഉള്ളന്നൂരിൽ ക്ഷേത്രത്തിന് അകത്തുവെച്ച് സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ഇലന്തൂർ പൂക്കോട് സ്വദേശി ബിജുമോൻ (52) ആണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു.

കഴകം ജോലി ചെയ്യുന്ന 63കാരി വിജയമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയാണ് ഇയാൾ മാല പൊട്ടിക്കാൻ ശ്രമിച്ചത് എന്നാണ് പരാതി. പ്രതിയെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരിയാണ് ബിജുമോൻ. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം നടന്നത്. വിജയമ്മ ക്ഷേത്രത്തിന് ഉൾവശം വൃത്തിയാക്കുന്ന സമയത്ത് ബിജുമോൻ ബൈക്കിലെത്തി ക്ഷേത്രത്തിന് കുറേ ദൂരെയായി പാർക്ക് ചെയ്തു.

തുടർന്ന് സമീപത്തുള്ള റബർ തോട്ടത്തിലൂടെ ക്ഷേത്രത്തിലെത്തി പട്ടുടയാടയിൽ മുളകുപൊടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തിപ്പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇവരുടെ സ്വർണമാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു.

Comments (0)