തിക്കോടിയില്‍ രാത്രി ബസ് യാത്രക്കാരിയോട് ക്രൂരത; ടിക്കറ്റ് എടുത്ത സ്റ്റോപ്പില്‍ ഇറക്കാതെ ദേശീയപാതയില്‍ ഇറക്കിവിട്ടു, നാട്ടുകാര്‍ കോണി ഉപയോഗിച്ച് താഴെയിറക്കി

Bus Safety Bus Highway കൊയിലാണ്ടി: കൊയിലാണ്ടിക്ക് സമീപം തിക്കോടിയില്‍ രാത്രി യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. തിക്കോടിയിലേക്ക് ടിക്കറ്റ് എടുത്ത യുവതിയെ നിശ്ചിത സ്റ്റോപ്പില്‍ ഇറക്കാതെ ദേശീയപാതയില്‍ ഇറക്കിവിട്ടതായി പരാതി.…


Bus Safety Bus Highway

കൊയിലാണ്ടി: കൊയിലാണ്ടിക്ക് സമീപം തിക്കോടിയില്‍ രാത്രി യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. തിക്കോടിയിലേക്ക് ടിക്കറ്റ് എടുത്ത യുവതിയെ നിശ്ചിത സ്റ്റോപ്പില്‍ ഇറക്കാതെ ദേശീയപാതയില്‍ ഇറക്കിവിട്ടതായി പരാതി.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന 'കൃതിക' എന്ന സ്വകാര്യ ബസിലാണ് സംഭവം. കോഴിക്കോട് നിന്ന് തിക്കോടിയിലേക്ക് ടിക്കറ്റ് എടുത്താണ് യുവതി രാത്രി എട്ടുമണിയോടെ യാത്ര ചെയ്തത്. സര്‍വീസ് റോഡിലൂടെ ബസ് പോകുമെന്നാണ് യുവതി കരുതിയത്.എന്നാല്‍ തിക്കോടി ഭാഗത്ത് എത്തിയപ്പോള്‍ ബസ് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാതെ ദേശീയപാതയിലൂടെ തന്നെ സഞ്ചരിക്കുകയായിരുന്നു.

താന്‍ തിക്കോടിയിലേക്കാണ് ടിക്കറ്റ് എടുത്തതെന്നും നിശ്ചിത സ്റ്റോപ്പില്‍ ഇറക്കണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല. ട്രാഫിക് ബ്ലോക്ക് ഉള്ളതിനാല്‍ സര്‍വീസ് റോഡിലേക്ക് പോകില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. ടിക്കറ്റ് നല്‍കിയ സമയത്തോ യാത്ര ആരംഭിച്ചപ്പോഴോ ബസ് സര്‍വീസ് റോഡിലൂടെ പോകില്ലെന്ന് ജീവനക്കാര്‍ അറിയിച്ചിരുന്നില്ലെന്നും യുവതി പറയുന്നു.

രാത്രി സമയത്ത് ദേശീയപാതയുടെ ഉയര്‍ന്ന ഭാഗത്ത് നിന്ന് താഴെയുള്ള സര്‍വീസ് റോഡിലേക്ക് ഇറങ്ങാന്‍ യുവതിക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടു. ഏറെ ഉയരമുള്ളതിനാല്‍ സുരക്ഷിതമായി ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.ഒടുവില്‍ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കോണി ഉപയോഗിച്ച് യുവതിയെ സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു.

സര്‍വീസ് റോഡിലൂടെയാണ് ഈ റൂട്ടിലെ ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തുന്നത്. രാത്രി സമയത്ത് യാത്രക്കാരിയെ ദേശീയപാതയില്‍ ഇറക്കിവിട്ട നടപടി ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.



Bus Safety Bus Highway

Comments (0)