സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് 1,19,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 70 രൂപ കുറഞ്ഞ് 14,940 രൂപയിലെത്തി. ഓണാഘോഷ ദിവസങ്ങൾക്ക് പിന്നാലെയാണ് സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും…

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് 1,19,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 70 രൂപ കുറഞ്ഞ് 14,940 രൂപയിലെത്തി. ഓണാഘോഷ ദിവസങ്ങൾക്ക് പിന്നാലെയാണ് സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തുന്നത്.
ഇന്നലെ തിരുവോണ ദിനത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,20,080 രൂപയായിരുന്നു വില. ഇന്ന് 560 രൂപ കുറഞ്ഞതോടെ പവൻ വില വീണ്ടും 1.20 ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഗ്രാമിന് 15,000 രൂപയെന്ന നിരക്കും ഇതോടെ താഴേക്ക് വന്നു.
ഓഗസ്റ്റ് ഒന്നുമുതൽ സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് 25ഓടെയാണ് വിലയിൽ കുറവ് തുടങ്ങിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് തവണയായാണ് സ്വർണവില കുറഞ്ഞത്. ഇതോടെ ആകെ 720 രൂപയുടെ കുറവാണ് ഒരു പവന് ഉണ്ടായത്. എന്നാൽ പണിക്കൂലി, ജിഎസ്ടി തുടങ്ങിയ അധിക ചെലവുകൾ കൂടി വരുന്നതിനാൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് ഇതിലും കൂടുതൽ തുക ചെലവഴിക്കേണ്ടിവരും.
ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വില. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കേരളത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നത്. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് നിലവിലെ വില.
Comments (0)