ക്രിസ്റ്റ്യന്റെ ഇരട്ട ഗോളിൽ ഗോകുലം കേരളയ്ക്ക് വിജയത്തുടക്കം
കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരത്തിൽ സമാലേശ്വരി എസ്സിക്കെതിരെ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഗോകുലം കേരള എഫ്സിക്ക് 3-2ന്റെ തകർപ്പൻ ജയം. നിറഞ്ഞ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ…
കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരത്തിൽ സമാലേശ്വരി എസ്സിക്കെതിരെ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഗോകുലം കേരള എഫ്സിക്ക് 3-2ന്റെ തകർപ്പൻ ജയം. നിറഞ്ഞ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ താരം ക്രിസ്റ്റ്യന്റെ ഇരട്ടഗോളുകളാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഗോകുലം കേരള ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി. 15-ാം മിനിറ്റിൽ ക്രിസ്റ്റ്യനിലൂടെ ഗോകുലം ലീഡ് നേടി. പിന്നാലെ 24-ാം മിനിറ്റിൽ മകൻ ചോത്തെ രണ്ടാം ഗോൾ കണ്ടെത്തി ടീമിന്റെ ലീഡ് ഉയർത്തി. ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്.
രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന സമാലേശ്വരി എസ്സി ഗോകുലത്തിന്റെ പ്രതിരോധത്തിന് നിരന്തരം വെല്ലുവിളി ഉയർത്തി. 74-ാം മിനിറ്റിൽ ഗോകുലം താരം സാർത്ഥക് ഗുർലോയ് യുടെ സെൽഫ് ഗോളിലൂടെ സമാലേശ്വരി ഒരു ഗോൾ മടക്കി. 90-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഡയസ് ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം 2-2ന് സമനിലയിലായി. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച നിമിഷത്തിൽ, അധികസമയത്തിന്റെ എട്ടാം മിനിറ്റിൽ ക്രിസ്റ്റ്യൻ വീണ്ടും ഗോളടിച്ച് ഗോകുലത്തിന് അവിസ്മരണീയ വിജയം സമ്മാനിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, ഈ മത്സരത്തിൽ നിന്നുള്ള ടിക്കറ്റ് വരുമാനം SMA (Spinal Muscular Atrophy) ബാധിച്ച മൂന്ന് കുട്ടികളുടെ ചികിത്സാ സഹായത്തിനായി ഗോകുലം കേരള എഫ്സി സംഭാവന ചെയ്യും. സീസണിലെ അടുത്ത മത്സരത്തിൽ നവംബർ 7ന് ഗോകുലം കേരള എഫ്സി രാജസ്ഥാൻ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ നേരിടും.
Comments (0)