മാനന്തവാടി കൊയിലേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

മാനന്തവാടി: മാനന്തവാടി കൊയിലേരിക്ക് സമീപം രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ ഇരു വാഹനങ്ങളിലുമുള്ള ആർക്കും കാര്യമായ പരിക്കുകളില്ല. മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ്…

മാനന്തവാടി കൊയിലേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

മാനന്തവാടി കൊയിലേരിക്ക് സമീപം രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രോഗിയുമായി പുറപ്പെട്ട ഐ.സി.യു ആംബുലൻസാണ് കണ്ണൂർ സ്വദേശിയുടെ കാർ ഇടിച്ചത്. അപകടത്തിൽ ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ല.

അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗിയെ സുരക്ഷിതമായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചു. തുടർന്ന് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനായി മറ്റൊരു ഐ.സി.യു ആംബുലൻസ് അടിയന്തരമായി ക്രമീകരിച്ചു.

Comments (0)