ഇൻസ്പെക്ടർ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; കോഴിക്കോട് സ്വദേശി പിടിയിൽ
കോഴിക്കോട് : ഫറോക്കിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് എംഡിഎംഎ വിറ്റ യുവാവ് പിടിയിലായി. ഫറോക്ക് സ്വദേശി റോജിത്താണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെയും ഫറോക്ക് പൊലീസിന്റെയും സംയുക്ത നീക്കത്തിൽ രാമനാട്ടുകര വൈദ്യരങ്ങാടിയിൽ നിന്ന്…

കോഴിക്കോട്: ഫറോക്കിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് എംഡിഎംഎ വിറ്റ യുവാവ് അറസ്റ്റിൽ. ഫറോക്ക് സ്വദേശി റോജിത്താണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെയും ഫറോക്ക് പൊലീസിന്റെയും സംയുക്ത പരിശോധനയിൽ രാമനാട്ടുകര വൈദ്യരങ്ങാടിയിൽ നിന്ന് പിടിയിലായത്.
പൊലീസിന്റെ അന്വേഷണത്തിൽ, യഥാർത്ഥ ലഹരിമരുന്ന് വിൽപ്പനക്കാരിൽ നിന്ന് സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരിവസ്തുക്കൾ പിടിച്ചെടുത്ത ശേഷം അവ സ്വയം മറിച്ചു വിൽക്കുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് കണ്ടെത്തി.
പ്രതിയിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎ, എയർ പിസ്റ്റൾ, കൈവിലങ്ങ്, വ്യാജ സബ് ഇൻസ്പെക്ടർ ഐഡി കാർഡ്, യൂണിഫോമിലുള്ള ഫോട്ടോ എന്നിവ പൊലീസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഫറോക്ക് പൊലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് അന്വേഷണം തുടരുകയാണ്.
Comments (0)