ലഹരി എത്തിച്ചു നൽകിയത് കോഴിക്കോട് സ്വദേശി; എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ; കാറിൽ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തു
കൊച്ചി: (www.) 38.13 ഗ്രാം എം.ഡി.എം.എയുമായി ഫാഷൻ ഫോട്ടോഗ്രാഫർ കോട്ടയം പാമ്പാടി പൂതക്കുഴിയിൽ വീട്ടിൽ അരുൺ കെ. നായർ (34) പിടിയിൽ. എം.ഡി.എം.എയുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന അരുണിനെ കാക്കനാട് വച്ചാണ് എറണാകുളം എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ്…
കൊച്ചി: (www.) 38.13 ഗ്രാം എം.ഡി.എം.എയുമായി ഫാഷൻ ഫോട്ടോഗ്രാഫർ കോട്ടയം പാമ്പാടി പൂതക്കുഴിയിൽ വീട്ടിൽ അരുൺ കെ. നായർ (34) പിടിയിൽ. എം.ഡി.എം.എയുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന അരുണിനെ കാക്കനാട് വച്ചാണ് എറണാകുളം എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കാറിൽ നിന്ന് 15 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.
അരുണിന്റെ സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാടുകൾ കണ്ടെത്തിയതായും വിശദ അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ് പറഞ്ഞു.
ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കുമാണ് അരുൺ പ്രധാനമായും മയക്കുമരുന്ന് വിറ്റിരുന്നത്. പിടിയാകുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. കാറിനുള്ളിൽ സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു 15 ലക്ഷം രൂപ. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകും.
കോഴിക്കോട് സ്വദേശി ഉബൈദാണ് ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാക്കനാടുള്ള ആഡംബര ഹോട്ടലിലായിരുന്നു താമസം. ഡൽഹിയിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്ന എം.ഡി.എം.എ ഗ്രാമിന് 3000 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും അന്വേഷിക്കും.
എറണാകുളം എക്‌സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.എസ്. കണ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അരുൺ പിടിയിലായത്. മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Ernakulam Excise arrested fashion photographer Arun K. Nair, 34, in Kakkanad with 38.13 grams of MDMA and over ₹15 lakh in cash. Officials said he allegedly supplied drugs mainly to youths and students, and that a detailed probe into his links and financial dealings is under way.
Comments (0)