അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മലപ്പുറം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ…
മലപ്പുറം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയിലിരിക്കെയാണ് മരണം.
മലപ്പുറം അഥവനാട് പഞ്ചായത്തിലെ ചെലൂര്‍ ഭരണികുളത്തില്‍ കുളിച്ചതില്‍ നിന്നാകാം അമീബ ഷഫീഖിന്റെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം. ഒരിടവേളയ്ക്കുശേഷം വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം റിപ്പോര്‍ട്ട് ചെയ്തത് ആരോഗ്യവകുപ്പിനും ജനങ്ങള്‍ക്കും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
Comments (0)