മാണി സി കാപ്പൻ എംഎൽഎക്ക് ഒരു വർഷം തടവ്

മുംബൈ: ചെക്ക് കേസിൽ യു.ഡി.എഫ് എം.എൽ.എ മാണി സി കാപ്പന് ഒരു വർഷം തടവ് ശിക്ഷ. മുംബൈ ബോറിവലി കോടതിയുടേതാണ് ഉത്തരവ്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന മലയാളി പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല്…

മാണി സി കാപ്പൻ എംഎൽഎക്ക് ഒരു വർഷം തടവ്

മുംബൈ: ചെക്ക് കേസിൽ യു.ഡി.എഫ് എം.എൽ.എ മാണി സി കാപ്പന് ഒരു വർഷം തടവ് ശിക്ഷ. മുംബൈ ബോറിവലി കോടതിയുടേതാണ് ഉത്തരവ്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന മലയാളി പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് ശിക്ഷ വിധിച്ചത്.

ഒരു മാസത്തിനകം 5.3 കോടി രൂപ പരിശസഹിതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. പണം നൽകിയില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരു വർഷമായതിനാൽ എം.എൽ.എ സ്ഥാനത്തിന് അയോഗ്യത ബാധകമാകില്ല. 2015 മുതല്‍ നടക്കുന്ന നിയമവ്യവഹാരത്തിനൊടുവിലാണ് കോടതി വിധി. ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ രജിസ്റ്റര്‍ ചെയ്‌ത കേസ് ഹൈകോടതിയിലെത്തിയെങ്കിലും നടപടി ക്രമങ്ങള്‍ മുന്നോട്ടുപോയില്ല. തുടര്‍ന്ന് മുംബൈ വ്യവസായി ദിനേശ് മേനോന്‍ ബോറിവലി കോടതിയെ സമീപിക്കുകയായിരുന്നു.

ശിക്ഷ വിധിക്കുമ്പോൾ പരാതിക്കാരൻ ദിനേശ് മേനോനും പ്രതി മാണി സി കാപ്പനും കോടതിയിൽ ഹാജറുണ്ടായിരുന്നില്ല. ഹാജരാകുന്നതിൽനിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പന്‍റെ അഭിഭാഷകൻ നൽകിയ ഹരജി കോടതി തള്ളി. മാണി സി കാപ്പന്‍റെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പിഴ തുക പരാതിക്കാരനു നൽകാനും കോടതി നിർദേശിച്ചു.

അതേസമയം, ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാനില്ലെന്നും മാണി സി കാപ്പൻ പ്രതികരിച്ചു. കേസിൽ അപ്പീൽ പോകുമെന്നും തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും അദ്ദേഹം വ്യക്തമാക്കി

Comments (0)