തൊണ്ടിമുതൽ കാണാതായ സംഭവം; പോലീസുകാരൻ 14 ദിവസത്തേക്ക് റിമാൻഡിൽ
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസിൽ അറസ്റ്റിലായ പോലീസുകാരൻ സബിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട്…
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസിൽ അറസ്റ്റിലായ പോലീസുകാരൻ സബിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇയാളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും.
സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ സബിത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ കേസെടുക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ സബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പിടികൂടിയത്.
അതേസമയം സബിത്തിനെ ബലിയാടാക്കുകയാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ അമൽജിത്ത് ആരോപിച്ചു. ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.
Comments (0)