അഭിമന്യു കൊലക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്ന പ്രതിഭാഗം, ഹർജി ഇന്ന് കോടതി പരിഗണിക്കും
Murder Case Court College കൊച്ചി: ( മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊലക്കേസിൽ നിർണായക നീക്കവുമായി പ്രതിഭാഗം. കേസിന്റെ വിചാരണ അടച്ചിട്ട മുറിയിൽ രഹസ്യമായി നടത്തണമെന്നാവശ്യപ്പെട്ട് പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി…
Murder Case Court College
കൊച്ചി: ( മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊലക്കേസിൽ നിർണായക നീക്കവുമായി പ്രതിഭാഗം. കേസിന്റെ വിചാരണ അടച്ചിട്ട മുറിയിൽ രഹസ്യമായി നടത്തണമെന്നാവശ്യപ്പെട്ട് പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി.
അഭിമന്യുവിന്റെ ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും ഉൾപ്പെടെ ആരെയും കോടതിമുറിയിൽ പ്രവേശിപ്പിക്കരുതെന്നും രഹസ്യ വിചാരണ നടത്തണമെന്നുമാണ് പ്രതികളുടെ ആവശ്യം. ഹർജി കോടതി ഇന്ന് തന്നെ പരിഗണിക്കും.
വിചാരണ നടപടികൾ അടച്ചിട്ട മുറിയിലാക്കണമെന്ന ആവശ്യത്തിന് പിന്നിൽ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഒക്ടോബർ 15ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതിഭാഗത്തിന്റെ പുതിയ നീക്കം. കേസിൽ കോടതി ഇതുവരെ 70 തവണ പ്രതികളെ വിളിപ്പിച്ചിട്ടുണ്ടെങ്കിലും രണ്ട് തവണ മാത്രമാണ് എല്ലാ പ്രതികളും പൂർണമായി ഹാജരായതെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്.
English Summary:
In Abhimanyu murder case, accused filed petition in Ernakulam Principal Sessions Court seeking in-camera secret trial, barring relatives of Abhimanyu and media from courtroom. Court to consider plea today. Prosecution argues move is to delay trial set to start Oct 15, noting accused were summoned 70 times but all appeared fully only twice.
Murder Case Court College
Comments (0)