വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് കഠിനതടവും പിഴയും

മലപ്പുറം: തിരൂരങ്ങാടിയിൽ 17 വയസ്സുകാരനായ വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവ്. തൂക്കുളം സ്വദേശി അബ്ദുവിനെയാണ് കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്. ഭിന്നശേഷിക്കാരനും എസ്‌സി…

മലപ്പുറം: തിരൂരങ്ങാടിയിൽ 17 വയസ്സുകാരനായ വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവ്. തൂക്കുളം സ്വദേശി അബ്ദുവിനെയാണ് കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്. ഭിന്നശേഷിക്കാരനും എസ്‌സി വിഭാഗത്തിൽപ്പെട്ടതുമായ വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷാവിധി.

പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ഡി. ശ്രീകുമാറാണ് ശിക്ഷ വിധിച്ചത്.

Comments (0)