കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; ഒന്നാം പ്രതിക്ക് 29.5 വർഷം തടവും പിഴയും

കണ്ണൂർ: ( ) ചക്കരക്കല്ലിൽ സി.പി.ഐ.എം പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. കേസിൽ ഒന്നാം പ്രതിക്ക് 29.5 വർഷം തടവും 1,35,000 രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസ്…


കണ്ണൂർ: ( ) ചക്കരക്കല്ലിൽ സി.പി.ഐ.എം പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. കേസിൽ ഒന്നാം പ്രതിക്ക് 29.5 വർഷം തടവും 1,35,000 രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസ് വിധിച്ചത്. രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്ക് പതിമൂന്നര വർഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. സി.പി.ഐ.എം പ്രവർത്തകനായ സമേഷിനെയാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചത്.

കൊയ്യോട് ചെമ്പിലോട് കോവിലിലെ കൊടിവളപ്പിൽ ഹൗസിൽ കെ.വി. സിനോജ് (ഒന്നാം പ്രതി), ഏച്ചൂർ അങ്കണവാടിക്കടുത്ത് അയ്യപ്പൻ മല ചടയൻ ഹൗസിൽ സി. ലെനീഷ്, ചെമ്പിലോട് കോവിൽ കോരൻ നായർ മയൂരം ഹൗസിൽ കെ. ശിഷിർ, സഹോദരൻ ഷിരോൺ, ചെമ്പിലോട് കോവിൽ പാറക്കൽ ഹൗസിൽ സി.കെ. ഷനിൽ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായി നടന്ന കൊലപാതക ശ്രമക്കേസിൽ കോടതിയുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.

A Thalassery court has sentenced the prime accused to 29.5 years in prison and fined him Rs 1,35,000 in a case involving an attempted murder of CPI(M) worker Samesh in Chakkarakkal, Kannur. Four other accused were each handed 13.5 years in prison and a fine of Rs 75,000.

Comments (0)