മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിന തടവും പിഴയും

കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. ചേമഞ്ചേരി വെങ്ങളം പരപ്പാംവയൽ വീട്ടിൽ മുഹമ്മദ് (53) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. നൗഷാദലി…

കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ.

ചേമഞ്ചേരി വെങ്ങളം പരപ്പാംവയൽ വീട്ടിൽ മുഹമ്മദ് (53) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്.

2022-ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് പീഡനം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്.ഐ എസ്. ജയകുമാരിയാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.

Comments (0)