ലൈഗികകാതിക്രമം; പ്രതിക്ക് 4 വർഷം കഠിന തടവും പിഴയും വിധിച്ചു.

നരിക്കുനി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈഗികകാതിക്രമം നടത്തിയ പ്രതിക്ക് 4 വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. പറശ്ശേരി മുക്ക് പൊയിലിൽ അബ്ദുൽ റഹ്മാനെയാണു കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജി കെ. നൗഷാദലി…

നരിക്കുനി:പ്രായപൂർത്തിയാകാത്ത 

പെൺകുട്ടിക്ക് നേരെ ലൈഗികകാതിക്രമം നടത്തിയ പ്രതിക്ക് 4 വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. പറശ്ശേരി മുക്ക് പൊയിലിൽ അബ്ദുൽ റഹ്മാനെയാണു കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജി കെ. നൗഷാദലി ശിക്ഷിച്ചത്. 2023ൽ നടന്ന പോക്സോ കേസിലാണു വിധി.

വീട്ടിൽവച്ച് പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മാനസികമായി തകർന്ന പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറോട് കാര്യം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. കൊടുവള്ളി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. എസ്ഐ എ.പി.അനൂപിന്റെ നേതൃത്വത്തി ലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ പി.ജെതിൻ ഹാജരായി.

Comments (0)