ജിന്ന് ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മാതാവിനെയും കൂട്ടി ഒളിച്ചോടിയ യുവാവ് അറസ്റ്റിൽ
മലപ്പുറം: ജിന്ന് ചികിത്സയുടെ മറവിൽ പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടിയുടെ മാതാവിനെയും കൂട്ടി ഒളിച്ചോടുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശിയായ ജസൽ ആണ്…
മലപ്പുറം: ജിന്ന് ചികിത്സയുടെ മറവിൽ പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടിയുടെ മാതാവിനെയും കൂട്ടി ഒളിച്ചോടുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശിയായ ജസൽ ആണ് പിടിയിലായത്. ചികിത്സയ്ക്കായി പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയത്ത് ചികിത്സയ്ക്കായി ഒപ്പം വന്ന കുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ പിന്നീട് ഇവരുമായി ഒളിച്ചോടുകയായിരുന്നു.കേരള–കർണാടക അതിർത്തി പ്രദേശമായ ആനക്കല്ലിൽ ഇരുവരും ഒളിവിൽ കഴിയുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടവണ്ണ പോലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് കാസർകോട് മഞ്ചേശ്വരത്തു നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിരവധി പേർക്ക് രോഗശാന്തിയും ജിന്ന് ചികിത്സയും നൽകി വന്നിരുന്നയാളാണ് പിടിയിലായ ജസൽ എന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Comments (0)