8-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പയ്യോളി: 8-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പുളിമുക്ക് ഗ്രൗണ്ടിൽ വച്ച് നടന്ന വടംവലി മത്സരം കാണുകയായിരുന്ന വിദ്യാർത്ഥിനിക്കു നേരെയാണ് അതിക്രമമുണ്ടായത്
2026 ഓഗസ്റ്റ് 25-നാണ് സംഭവം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പള്ളിക്കര സ്വദേശിയായ മുഹമ്മദ് റാഫിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ (ഓഗസ്റ്റ് 28) പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Comments (0)