മേപ്പയ്യൂരില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി റിമാന്‍ഡില്‍
Assault Police മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മേപ്പയ്യൂര്‍ സ്വദേശിയായ രഞ്ജിത്ത് ആണ് റിമാന്‍ഡിലായത്. ഇന്നലെ ഉച്ചയ്ക്ക്…
Assault Police
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മേപ്പയ്യൂര്‍ സ്വദേശിയായ രഞ്ജിത്ത് ആണ് റിമാന്‍ഡിലായത്.
ഇന്നലെ ഉച്ചയ്ക്ക് മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദയ കോളെജ് റോഡിലെ ഇടവഴിയില്‍ വച്ചാണ് സംഭവം നടന്നത്. വഴിയിലൂടെ പോവുകയായിരുന്ന യുവതിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ യുവതി ഉടന്‍ തന്നെ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഉടന്‍ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്നും മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യം.
Assault Police
Comments (0)