കെഎസ്ആര്‍ടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

കോഴിക്കോട്: മലപ്പുറത്ത് പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. പാലക്കാട്-കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസില്‍ (KL 15 A 1529) വെച്ചാണ് സംഭവം. സീറ്റില്‍ സമീപത്ത് ഇരുന്നയാളാണ് ലൈംഗികാതിക്രമം നടത്തിയത്.…

കോഴിക്കോട്: മലപ്പുറത്ത് പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. പാലക്കാട്-കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസില്‍ (KL 15 A 1529) വെച്ചാണ് സംഭവം.

സീറ്റില്‍ സമീപത്ത് ഇരുന്നയാളാണ് ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ യുവതി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. കാര്യം പറഞ്ഞതോടെ കണ്ടക്ടര്‍ യുവതിയോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.

പൊലീസിനെ വിവരം അറിയിക്കുന്നതിന് പകരം, 'എന്തിനാണ് ജനറല്‍ സീറ്റില്‍ ഇരുന്നത്, ലേഡീസ് സീറ്റില്‍ പോയി ഇരുന്നാല്‍ പോരായിരുന്നോ' എന്ന് കണ്ടക്ടര്‍ യുവതിയോട് ചോദിച്ചതായാണ് ആരോപണം.

നിലവില്‍ യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും എഫ്‌ഐആറില്‍ കണ്ടക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ കുറിച്ച് പരാമര്‍ശമില്ലെന്നാണ് വിവരം.

Comments (0)