ഖത്തറിലെ കെ.എം.സി.സി ഓഫീസിൽ കവർച്ച നടത്തിയ കേസ്; കൊയിലാണ്ടി സ്വദേശി കീഴടങ്ങി
കോഴിക്കോട്: ഖത്തറിലെ കെ.എം.സി.സി ഓഫീസിൽ റൂം ബോയിയെ കെട്ടിയിട്ട് 8 കോടി രൂപ കവർച്ച നടത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതികളിൽ ഒരാൾ കോഴിക്കോട് പോലീസിൽ കീഴടങ്ങി. കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണനാണ് കൊയിലാണ്ടി സ്റ്റേഷനിൽ…
കോഴിക്കോട്: ഖത്തറിലെ കെ.എം.സി.സി ഓഫീസിൽ റൂം ബോയിയെ കെട്ടിയിട്ട് 8 കോടി രൂപ കവർച്ച നടത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതികളിൽ ഒരാൾ കോഴിക്കോട് പോലീസിൽ കീഴടങ്ങി.
കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണനാണ് കൊയിലാണ്ടി സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്.
2025 സെപ്റ്റംബർ 18ന് ദോഹയിലെ അൽ തുമാമയിലുള്ള കെ.എം.സി.സി ഓഫീസിലായിരുന്നു കവർച്ച. കെട്ടിടത്തിലുണ്ടായിരുന്ന റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട ശേഷം ഓഫീസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് 31 ലക്ഷം ഖത്തർ റിയാൽ (ഏകദേശം 8.06 കോടി ഇന്ത്യൻ രൂപ) സംഘം കവർന്നത്.
ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ബോംബെ ഷാജി, റാഷി, സാലിഹ് എന്നിവർ ഗൂഢാലോചന നടത്തുകയും ബാലകൃഷ്ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ കവർച്ച നടപ്പിലാക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കീഴടങ്ങിയ ബാലകൃഷ്ണനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും മറ്റ് അഞ്ച് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
Comments (0)