ബെംഗളൂരുവിൽ നാല് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യാ ശ്രമം; കേസെടുത്തു
ബെംഗളൂരു: നാല് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ വജരഹള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വജരഹള്ളി സ്വദേശിയായ ഉമാ ദേവി (40) എന്ന…
ബെംഗളൂരു: നാല് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ വജരഹള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വജരഹള്ളി സ്വദേശിയായ ഉമാ ദേവി (40) എന്ന യുവതിക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഭർത്താവ് രാമലിംഗപ്പ, മക്കൾ, ഭർതൃമാതാവ് എന്നിവർക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. 2002-ൽ വിവാഹിതയായ ഉമാ ദേവിക്ക് നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐവിഎഫ് ചികിത്സയിലൂടെയാണ് അടുത്തിടെ കുട്ടികളുണ്ടായത്. 2026 മെയ് അഞ്ചിനാണ് ഇവർ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയത്.പ്രസവാനന്തര വിഷാദരോഗം; സൈക്യാട്രിക് ചികിത്സയിലായിരുന്നുപ്രസവത്തിന് പിന്നാലെ യുവതി കുട്ടികളുടെ കാര്യത്തിൽ താല്പര്യക്കുറവ് പ്രകടിപ്പിക്കുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. മക്കളെ ആശ്രമത്തിൽ ഏൽപ്പിക്കാമെന്ന് യുവതി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.തുടർന്ന് കുടുംബാംഗങ്ങൾ യുവതിയെ സൈക്യാട്രിക് പരിശോധനയ്ക്ക് വിധേയയാക്കി. പ്രസവത്തിന് പിന്നാലെയുണ്ടാകുന്ന കഠിനമായ വിഷാദരോഗവും (Postpartum Depression) ഹോർമോൺ വ്യതിയാനവുമാണ് പെരുമാറ്റത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവെത്തിസെപ്റ്റംബർ ഒന്നിന് വീട്ടിലെത്തിയ ഭർത്താവ് രാമലിംഗപ്പയാണ് ഉമാ ദേവിയെ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇയാളെ തടഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മുറിക്കുള്ളിൽ ഇരട്ടക്കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി.കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊന്നതാവാനാണ് സാധ്യതയെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)