ജാർഖണ്ഡിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കോഴിക്കോട് സ്വദേശി

കോഴിക്കോട് : ജാർഖണ്ഡിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കോഴിക്കോട് സ്വദേശി മാവൂർ തെനയിൽ ‘കാരുണ്യ’യിൽ കെ.വി. അജിത്ത് (34) ആണ് മരിച്ചത്. ജാർഖണ്ഡിലെ ദാനമോഹനിലുള്ള 'കുണാൾ' എന്ന ഹോട്ടൽ മുറിയിലാണ് അജിത്തിനെ മരിച്ച നിലയിൽ…


കോഴിക്കോട് : ജാർഖണ്ഡിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കോഴിക്കോട് സ്വദേശി മാവൂർ തെനയിൽ ‘കാരുണ്യ’യിൽ കെ.വി. അജിത്ത് (34) ആണ് മരിച്ചത്. ജാർഖണ്ഡിലെ ദാനമോഹനിലുള്ള 'കുണാൾ' എന്ന ഹോട്ടൽ മുറിയിലാണ് അജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവത്തെ കുറിച്ച് വിവരം ജാർഖണ്ഡ് പോലീസ് മാവൂർ പോലീസിനെ അറിയിക്കുന്നത്. ഉടൻതന്നെ മാവൂർ പോലീസ് അജിത്തിന്റെ വീട്ടിലെത്തി ബന്ധുക്കളെ മരണവിവരം ധരിപ്പിച്ചു.
അജിത്തിന്റെ മരണകാരണം വ്യക്തമല്ല. ഒരു മാസം മുമ്പാണ് ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി അജിത്ത് മാവൂരിലെ വീട്ടിൽ നിന്നും ജാർഖണ്ഡിലേക്ക് പോയത്. മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പിതാവ്: തെനയിൽ ജയകുമാർ മാതാവ്: വിമല ഭാര്യ: ആശ മകൻ: അലോക് രുദ്ര

Comments (0)