പുതിയാപ്പയിൽ കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പുതിയാപ്പ ഹാർബറിന് സമീപത്തെ ഡ്രൈനേജിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ പുതിയനിരത്ത് തേവർകാവിൽ മനോജ് (48) ആണ് മരണപ്പെട്ടത്. സെപ്റ്റംബർ അഞ്ചു മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ വെള്ളയിൽ പോലീസ്…
കോഴിക്കോട്: പുതിയാപ്പ ഹാർബറിന് സമീപത്തെ ഡ്രൈനേജിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ പുതിയനിരത്ത് തേവർകാവിൽ മനോജ് (48) ആണ് മരണപ്പെട്ടത്. സെപ്റ്റംബർ അഞ്ചു മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഹാർബറിന് പിൻവശത്തെ ഡ്രൈനേജിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് വെള്ളയിൽ പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു.വെള്ളയിൽ പോലീസ് എസ്.എച്ച്.ഓ ഹരീഷ് കുമാർ, സബ് ഇൻസ്‌പെക്ടർ മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ജീവമിത്ര റെസ്പോൺസ് ടീം അംഗങ്ങളായ മഠത്തിൽ അബ്ദുൽ അസീസ്, മിർഷാദ് ചെറിയെടത്ത്, സിദ്ദീഖ്, റിയാസ് മാളിയേക്കൽ, ഷംസു പുല്ലിക്കടവ്, അർഷാദ് പയ്യോളി, ഷാഹിദ് മങ്കാവ് എന്നിവർ പോലീസിനെ സഹായിക്കാൻ സ്ഥലത്തുണ്ടായിരുന്നു.
Comments (0)