ഓവുചാലിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി

അത്തോളി: റോഡരികിലെ ഓവുചാലിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. തോരായി ചെറുവലത്ത് ഇസ്ഹാഖ് ( 44) ആണ് മരിച്ചത്. വേളൂരിൽ നമ്പ്കുടി താഴെ റോഡിന് സമീപത്തെ ഓവു ചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ സമീപവാസിയാണ് ഓവുചാലിൽ ഇസ്ഹാഖ്…

ഓവുചാലിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി

റോഡരികിലെ ഓവുചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

അത്തോളി: റോഡരികിലെ ഓവുചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തോരായി ചെറുവലത്ത് ഇസ്ഹാഖ് (44) ആണ് മരിച്ചത്. അത്തോളി വേളൂരിലെ നമ്പ്കുടി താഴെ റോഡിന് സമീപത്തെ ഓവുചാലിലാണ് ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്.

സമീപവാസിയാണ് ഓവുചാലിൽ ഇസ്ഹാഖിനെ ബോധരഹിതനായി കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് വിവരം അത്തോളി പോലീസിനെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ അത്തോളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ്. ഹരിദേവ്, സബ് ഇൻസ്പെക്ടർ വി.പി. അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ യു.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ. സംഭവത്തിൽ അത്തോളി പോലീസ് അന്വേഷണം തുടരുകയാണ്.

Comments (0)