തലശ്ശേരി എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥന് മർദനം; രണ്ട് പേർക്കെതിരെ കേസെടുത്തു
തലശ്ശേരി: കണ്ണൂർ തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ എക്സൈസ് അസി. ഇൻസ്പെക്ടർക്ക് മർദനമേറ്റു. സംഭവത്തിൽ പായം സ്വദേശി മുഹമ്മദ് കൈഫിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസെടുത്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതി. ഇന്നലെ…
തലശ്ശേരി: കണ്ണൂർ തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ എക്സൈസ് അസി. ഇൻസ്പെക്ടർക്ക് മർദനമേറ്റു.
സംഭവത്തിൽ പായം സ്വദേശി മുഹമ്മദ് കൈഫിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസെടുത്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. പഴയ കേസിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് എക്സൈസ് ഓഫീസിലെത്തിയ മുഹമ്മദ് കൈഫ്, ഉദ്യോഗസ്ഥനോട് വിവരങ്ങൾ എഴുതി നൽകാൻ ആവശ്യപ്പെട്ടു. വിവരങ്ങൾ കൈമാറിയതിന് പിന്നാലെ മുൻവൈരാഗ്യം മുൻനിർത്തി ഇയാളും കൂടെയുണ്ടായിരുന്നയാളും ചേർന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
മർദനത്തിൽ ഉദ്യോഗസ്ഥന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)