താവക്കരയിൽ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്: ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ താവക്കരയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. കണ്ണൂർ-വടകര റൂട്ടിലോടുന്ന 'ഐവാൻ' എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. വളവിലൂടെ…

കണ്ണൂർ: കണ്ണൂർ താവക്കരയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു.

ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. കണ്ണൂർ-വടകര റൂട്ടിലോടുന്ന 'ഐവാൻ' എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. വളവിലൂടെ അമിതവേഗതയിലെത്തിയ ബസ് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

പാനൂർ സ്വദേശിനി ആവണി (19), ചെറുപറമ്പ് സ്വദേശിനി സ്നേഹ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി.എസ്.സി വിദ്യാർഥിനികളാണ്. പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Comments (0)