കൊച്ചിയിൽ പോലീസുകാരെ ഇടിച്ചുവീഴ്ത്തി കാർ; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്, പറവൂർ സ്വദേശി കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി എളമക്കരയിൽ പരിശോധനയ്ക്കിടെ ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം പോലീസുകാരെ ഇടിച്ചുവീഴ്ത്തി. എളമക്കര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പോലീസുകാർ സഞ്ചരിച്ച…


കൊച്ചി: കൊച്ചി എളമക്കരയിൽ പരിശോധനയ്ക്കിടെ ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം പോലീസുകാരെ ഇടിച്ചുവീഴ്ത്തി. എളമക്കര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പോലീസുകാർ സഞ്ചരിച്ച ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ കാർ തട്ടിയിടുകയായിരുന്നു.വാഹനം തടഞ്ഞതിന് പിന്നാലെ കാർ ഓടിച്ചിരുന്നയാൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിനുള്ളിൽ നിരോധിത ലഹരിവസ്തുക്കൾ ഉള്ളതായി സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശിയായ പ്രജീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്

Comments (0)