നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രതി സുഹൈൽ സജീവിന് ആശുപത്രിയിൽ വെച്ച് മർദനം

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിക്കാനിടയാക്കിയ സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് ആശുപത്രിയിൽ വെച്ച് മർദനമേറ്റു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഒരു കൂട്ടം യുവാക്കൾ പ്രതിയെ കയ്യേറ്റം ചെയ്തത്.…


കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിക്കാനിടയാക്കിയ സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് ആശുപത്രിയിൽ വെച്ച് മർദനമേറ്റു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഒരു കൂട്ടം യുവാക്കൾ പ്രതിയെ കയ്യേറ്റം ചെയ്തത്. സംഭവസ്ഥലത്ത് ഉടൻ ഇടപെട്ട പോലീസ് സുഹൈലിനെ സുരക്ഷിതമായി മാറ്റി കൂടുതൽ നടപടികൾ സ്വീകരിച്ചു.അപകടത്തിന് കാരണം ഡ്രൈവറായ 18 കാരൻ സുഹൈലിന്റെ അമിത മദ്യപാനമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. താൻ മദ്യപിച്ചിരുന്നതായി പ്രതി പോലീസിനോടും സമ്മതിച്ചിട്ടുണ്ട്. മൂന്ന് പേരുടെ ജീവനെടുത്തിട്ടും യാതൊരു കുറ്റബോധവുമില്ലാതെ എന്റെ ബാപ്പ നോക്കിക്കൊള്ളും എന്ന് ആക്രോശിച്ച് പ്രതി നാട്ടുകാരോട് തട്ടിക്കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികളും നാട്ടുകാരും പറയുന്നു.

Comments (0)