ആകാശത്ത് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും; സമയം അറിയാം

ആകാശക്കാഴ്ചകളില്‍ കൗതുകമുള്ള മലയാളികള്‍ക്ക് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നഗ്‌നനേത്രം കൊണ്ട് കാണാന്‍ സുവര്‍ണ്ണാവസരം. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്ന് വൈകീട്ട് 7:40 മുതല്‍ 7:55 വരെയുള്ള സമയത്ത് കേരളത്തിന്റെ ആകാശത്ത് നിലയം…

ആകാശത്ത് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും; സമയം അറിയാം

ആകാശക്കാഴ്ചകളില്‍ കൗതുകമുള്ള മലയാളികള്‍ക്ക് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നഗ്‌നനേത്രം കൊണ്ട് കാണാന്‍ സുവര്‍ണ്ണാവസരം. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്ന് വൈകീട്ട് 7:40 മുതല്‍ 7:55 വരെയുള്ള സമയത്ത് കേരളത്തിന്റെ ആകാശത്ത് നിലയം ദൃശ്യമാകും.

തെക്കുപടിഞ്ഞാറന്‍ ആകാശത്തുനിന്ന് വടക്കുകിഴക്കോട്ട് അതിവേഗം സഞ്ചരിക്കുന്ന പ്രകാശബിന്ദുവായാണ് ഇതിനെ തിരിച്ചറിയേണ്ടത്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. നിലയം കേരളത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ നാസാശാസ്ത്രജ്ഞനും മലയാളിയായ ആദ്യ ബഹിരാകാശ സഞ്ചാരിയുമായ അനില്‍ മേനോന്‍ ഇതിലുണ്ടെന്നത് കേരളത്തിന് അഭിമാനകരമായ മുഹൂര്‍ത്തമാണ്.

The post ആകാശത്ത് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും; സമയം അറിയാം appeared first on.

Comments (0)