മുഖ്യമന്ത്രിയുടെ സന്ദർശക സമയത്തിൽ പുതിയ ക്രമീകരണം: സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പൊതുജനങ്ങളെയും സന്ദർശകരെയും കാണുന്നതിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് വേഗത്തിൽ മുഖ്യമന്ത്രിയെ…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പൊതുജനങ്ങളെയും സന്ദർശകരെയും കാണുന്നതിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് വേഗത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുന്നതിനും സെക്രട്ടേറിയറ്റിലെ തിരക്ക് ഒഴിവാക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ. പുതിയ ക്രമീകരണങ്ങൾ താഴെ പറയുന്നവയാണ്:
  • സന്ദർശന ദിവസങ്ങളും സമയവും: പൊതുഅവധി ഒഴികെയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3:00 മുതൽ 5:30 വരെ സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബർ 2 മുതൽ ഈ പുതിയ മാറ്റം പ്രാബല്യത്തിൽ വരും.
  • മുൻഗണനാ വിഭാഗങ്ങൾക്ക് പ്രത്യേക സൗകര്യം: പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ടെത്തി ആദ്യം കാണും. ഇതിനുശേഷമായിരിക്കും ഓഫീസിൽ മറ്റ് സന്ദർശകരെ സ്വീകരിക്കുക.
  • മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്ക്: മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും ഇതേ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ നേരിൽ കാണാൻ സൗകര്യമുണ്ടാകും.
  • മുഖ്യമന്ത്രി ഇല്ലാത്ത ദിവസങ്ങളിൽ: മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ നേരിട്ട് പരാതി നൽകാം. എല്ലാ പ്രവൃത്തിദിനങ്ങളിലും വൈകുന്നേരം 3:00 മുതൽ 5:00 വരെ ഇതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്

കോഴിക്കോട് –

ഉടൻ ബന്ധപ്പെടുക

9895863555

The post മുഖ്യമന്ത്രിയുടെ സന്ദർശക സമയത്തിൽ പുതിയ ക്രമീകരണം: സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ appeared first on.

Comments (0)