സമഗ്ര ശിക്ഷാ കേരളം: വിവിധ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച നവംബർ ഒൻപത് മുതൽ
കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളം കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിൽ വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള കൂടിക്കാഴ്ച്ച നവംബർ ഒൻപത് മുതൽ ആരംഭിക്കും. സിവിൽ എഞ്ചിനീയർ, വാച്ച്മാൻ, ഓഫീസ് അറ്റൻ്റൻ്റ് എന്നീ തസ്തികകളിലേക്ക് നവംബർ…
കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളം കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിൽ വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള കൂടിക്കാഴ്ച്ച നവംബർ ഒൻപത് മുതൽ ആരംഭിക്കും. സിവിൽ എഞ്ചിനീയർ, വാച്ച്മാൻ, ഓഫീസ് അറ്റൻ്റൻ്റ് എന്നീ തസ്തികകളിലേക്ക് നവംബർ ഒൻപതിനും, എം. ഐ. എസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ നവംബർ 10 നും, അക്കൗണ്ടന്റ് തസ്തികയിലേക്ക് നവംബർ 11, 12 തീയതികളിലും, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നവംബർ 12, 13, 17 തീയതികളിലായും കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച്ച നടക്കുന്നു.
വ്യക്തിഗത അറിയിപ്പ് ലഭിക്കാത്തവർക്ക് ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ബന്ധപ്പെടാം. വിലാസം: ജില്ലാ പ്രോജക്ട് ഓഫീസ്, സമഗ്ര ശിക്ഷാ കേരളം
അക്ഷജം, ജി. യു. പി. എസ്. ഈസ്റ്റ് നടക്കാവ് കോമ്പൗണ്ട്,
കോഴിക്കോട് 673006
ഫോൺ നമ്പർ : 0495-2961441.
The post സമഗ്ര ശിക്ഷാ കേരളം: വിവിധ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച നവംബർ ഒൻപത് മുതൽ appeared first on.
Comments (0)