മഹാത്മാ നാടകോത്സവംപയ്യോളി നഗരസഭ സ്റ്റേഡിയത്തിൽ നവംബർ 8മുതൽ

പയ്യോളി : മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 8മുതൽ 13വരെ കിഴുരിൽ നഗരസഭ സ്റ്റേഡിയം ഗ്രൗണ്ടിൽ മഹാത്മാ നാടകോത്സവം സംഘടിപ്പിക്കുന്നു.6,ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവം അഡ്വ കെ പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. ഉത്ഘാടന…




പയ്യോളി : മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 8മുതൽ 13വരെ കിഴുരിൽ നഗരസഭ സ്റ്റേഡിയം ഗ്രൗണ്ടിൽ മഹാത്മാ നാടകോത്സവം സംഘടിപ്പിക്കുന്നു.6,ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവം അഡ്വ കെ പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. ഉത്ഘാടന സദസ്സിൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ വീശിഷ്‌ട അഥിതിയായിരിക്കും.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുക്കും.തുടർ ദിവസങ്ങളിൽ നാ ടകവതരണത്തിന് മുൻപായി നടക്കുന്ന സാംസ്‌കാരിക സദസ്സുകളിൽ,യു കെ കുമാരൻ, രമേശ്‌ കാവിൽ ചന്ദ്രശേഖരൻ തിക്കോടി, ദീപ ഡി ഓൾഗ, സോമൻ കടലൂർ എന്നിവർ മുഖ്യ അഥിതി കളായി പങ്കെടുക്കും. സമാപന സദസ്സ് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും പയ്യോളി നഗരസഭ ചെയർ പേഴ്സൺ എൻ സാഹിറ വീശിഷ്‌ട അഥിതി യായിരിക്കും. 8ന് ഒന്നാം ദിവസം ഗാന്ധി ഭവൻ തിയേറ്റർ ഇന്ത്യ പത്തനാപുരം അവതരിപ്പിക്കുന്ന കൂട്, രണ്ടാം ദിവസംഅമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിക്കുന്ന കളം, മൂന്നാം ദിവസം അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന ഞാൻ അപ്രസക്തൻ, നാലാം ദിവസം തിരുവനന്തപുരം സാരഥി അവതരിപ്പിക്കുന്ന ഇരുവർ, അഞ്ചാo ദിവസം കൊല്ലം അനശ്വര അവതരിപ്പിക്കുന്ന രാവണൻ സമാപന ദിവസം കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന ശ്വാസം എന്നിവ വേദിയിൽ അരങ്ങേറും.നാട്ടിൽ നവോത്ഥാന വെളിച്ചം വിതറാൻ സഹായിച്ച കലാരൂപം എന്ന നിലയിൽ നാടക കലയെ പ്രോത്സാഹിപ്പിക്കുക എന്നതോടൊപ്പം മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ജനകീയ മാക്കുക എന്ന ലക്ഷ്യവും നാടകോത്സവത്തിന് പിന്നിലുണ്ടെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ പറയുന്നു. നാടകോത്സവം നാട്ടിന്റെ മേളയാക്കി വൻപിച്ച വിജയമാക്കുന്നതി നുള്ള തയ്യാറെടുപ്പിലാണ് സംഘടകസമിതിയും ട്രസ്റ്റ്‌ മെമ്പർമാരും.പത്ര സമ്മേളനത്തിൽ കെ ടി വിനോദൻ, പി എൻ അനിൽകുമാർ, പി എം അഷ്‌റഫ്‌, കെ ടി സത്യൻ, ശശികുമാർ കീഴങ്കോട്ട്, കെ കെ മനോജ്‌ മാസ്റ്റർ പങ്കെടുത്തു. 

Comments (0)