കോഴിക്കോട് പന്തീരങ്കാവ് പയ്യടിമേത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെടുത്തു, അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് പയ്യടിമേത്തിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അസ്ഥികൂടം മുഴുവനായും കണ്ടെടുത്തു. ഇന്ന് രാവിലെയാണ് ആദ്യം പ്രദേശത്ത് തലയോട്ടി കണ്ടെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്…
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് പയ്യടിമേത്തിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അസ്ഥികൂടം മുഴുവനായും കണ്ടെടുത്തു. ഇന്ന് രാവിലെയാണ് ആദ്യം പ്രദേശത്ത് തലയോട്ടി കണ്ടെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പൊലീസും ജീവമിത്ര റെസ്പോൺസ് ടീം അംഗങ്ങളും ചേർന്ന് നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് അസ്ഥികൂടം മുഴുവനായും കണ്ടെത്താൻ സാധിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്ഥികൂടം ആരുടേതാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.തിരച്ചിൽ പ്രവർത്തനങ്ങൾക്ക് ജീവമിത്ര റെസ്പോൺസ് ടീം അംഗങ്ങളായ മഠത്തിൽ അബ്ദുൽ അസീസ്, മിർഷാദ് ചെറിയെടത്ത്, എഫ്.എൽ.എസ്. സിദ്ദീഖ്, റിയാസ് മാളിയേക്കൽ, ഷംസു പുല്ലിക്കടവ്, അർഷാദ് പയ്യോളി, ഷാഹിദ് മങ്കാവ് തുടങ്ങിയവർ പൊലീസിനെ സഹായിച്ചു.
Comments (0)