‘ടീൻസ്പേസ്’; ജില്ലാ ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ഒക്ടോബർ 21-ന് പയ്യോളിയിൽ

പയ്യോളി: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ടീൻ സ്പേസ് ' ജില്ലാ ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം നാളെ (ഒക്ടോബർ 21 ബുധനാഴ്ച) പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടക്കും. ആയിരത്തോളം…


പയ്യോളി: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ടീൻ സ്പേസ് ' ജില്ലാ ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം നാളെ (ഒക്ടോബർ 21 ബുധനാഴ്ച) പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടക്കും. ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സമ്മേളനം, കൗമാരപ്രായക്കാരുടെ വ്യക്തിത്വവികാസം, ധാർമികബോധം, കരിയർ അവബോധം, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസത്തോടൊപ്പം ജീവിതമൂല്യങ്ങളും ധാർമിക ഉത്തരവാദിത്തവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥിസമൂഹത്തെ വാർത്തെടുക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികളിൽ ലക്ഷ്യബോധം വളർത്തുന്നതിനും ഭാവിയിലെ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്ന വിവിധ ബോധവൽക്കരണ സെഷനുകളും മാർഗനിർദേശ ക്ലാസുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, മൊബൈൽ ഫോൺ അഡിക്ഷൻ തുടങ്ങിയ പ്രവണതകളും അവ സൃഷ്ടിക്കുന്ന വ്യക്തിപരവും സാമൂഹികവുമായ പ്രതിസന്ധികളും സമ്മേളനം ഗൗരവമായി ചർച്ച ചെയ്യും. ഇത്തരം വെല്ലുവിളികളെ തിരിച്ചറിയുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണവും പ്രായോഗിക മാർഗനിർദേശങ്ങളും നൽകും.
കാലത്ത് 9 മണിക്ക് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി പി അബ്‌ദുൽ അസീസിൻ്റെ അധ്യക്ഷതയിൽ അഡ്വ പ്രവീൺ കുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.വിസ്ഡം ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി തുടങ്ങിയവർ ആശംസ അറിയിക്കും.പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടിയത്ത് എന്നിവർ സംബന്ധിക്കും.പയ്യോളി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സാഹിറ എം ഗേൾസ് ഗാതറിങ് സെഷൻ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. താജുദ്ദീൻ സ്വലാഹി, ഹാരിസ് ആറ്റൂർ, സഫീർ അൽ ഹികമി, സയ്യിദ് വിജ്ദാൻ അൽ ഹികമി, ബിലാൽ കൊല്ലം, അംജദ് മദനി, ശദീദ് ഹസ്സൻ, ഫൗസാൻ കായക്കൊടി, ഷിഫാ ഹാരിസ്, സൈഫുള്ള അൽ ഹികമി എന്നിവർ വിഷയാവതരണം നടത്തും.സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പങ്കെടുത്തവർ :
ടി.പി. അബ്ദുൽ അസീസ് ( സ്വാഗതസംഘം ചെയർമാൻ)
 ആദിൽ അമീൻ (കൺവീനർ)
 സൈഫുള്ള അൽ ഹികമി (ജില്ലാ പ്രസിഡണ്ട്, വിസ്‌ഡം സ്‌റ്റുഡൻ്റ്സ് ) 
ബഷീർ മണിയൂർ(കൺവീനർ, മീഡിയ )
റസാഖ് കുന്നുമ്മൽ
മുഹമ്മദ് ഫാഇസ്(ട്രഷറർ, വിസ്‌ഡം സ്‌റ്റുഡൻ്റസ് )

Comments (0)