പയ്യോളി നഗരസഭയും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം പയ്യോളിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാംപ് നവംബർ 7 ന്
പയ്യോളി:നഗരസഭയും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം പയ്യോളിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 9.30 ന് കിഴൂർ ഗവ.യു.പി സ്കൂളിൽ( തച്ചൻകുന്ന് ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗർഭാശയഗള ക്യാൻസർ…
പയ്യോളി:നഗരസഭയും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം പയ്യോളിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 9.30 ന് കിഴൂർ ഗവ.യു.പി സ്കൂളിൽ( തച്ചൻകുന്ന് ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗർഭാശയഗള ക്യാൻസർ സ്ക്രീനിംഗ്, ഇ. എൻ.ടി ഒ.പി, ത്വക്ക് രോഗ ഒ.പി, ദന്ത പരിശോധന,നേത്ര പരിശോധന, വൃക്കരോഗ നിർണ്ണയം(ആദ്യം വരുന്ന 100 പേർക്ക് മാത്രം),ജീവിത ശൈലി രോഗ നിർണ്ണയം,ഹോമിയോ ജനറൽ ഒ.പി, ആയുർവേദ(ജനറൽ ഒ.പി, ത്വക്ക് രോഗ ഒ.പി,കുട്ടികളുടെ ഒ.പി,യോഗ, കുട്ടികളുടെ പഠന പെരുമാറ്റ മാനസിക പ്രയാസങ്ങൾക്കുള്ള സ്ക്രീം നിങ്), പൊതുജനങ്ങൾക്കായി ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്(CPR),ICTC സേവനങ്ങൾ, ക്ഷയരോഗ എക്സിബിഷൻ, ജീവിത ശൈലി രോഗ നിർണ്ണയം, പാലിയേറ്റീവ് & ഫിഡിയോ തെറാപ്പി( അറിവും പ്രയോഗികതയും) എന്നിവയാണ് ക്യാംപിൽ ഉൾപ്പെടുത്തിയത്.നഗരസഭ ചെയർമാൻ എൻ.സാഹിറ,വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി സിന്ധു, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സി.കെ അഫ്സൽ, മെഡിക്കൽ ഓഫിസർ ഡോ.കെ.സായി ലക്ഷ്മി, അർബൻ ജില്ലാ കോർഡിനേറ്റർ ആർ. സന്ദീപ്, ജൂനിയർ ഹെർത്ത് ഇൻസ്പെക്ടർ ടി.കെ സുബീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
Comments (0)